Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deal

America

ട്വിറ്റർ ഓഹരി ഇടപാട്: എലോൺ മസ്ക് 15 ലക്ഷം ഡോളർ പിഴയൊടുക്കും

വാ​ഷിം​ഗ്ട​ൺ: 2022-ൽ ​ട്വി​റ്റ​ർ (ഇ​ന്ന​ത്തെ എ​ക്സ്) ഓ​ഹ​രി​ക​ൾ വാ​ങ്ങി​യ വി​വ​രം യ​ഥാ​സ​മ​യം വെ​ളി​പ്പെ​ടു​ത്താ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ക​മ്മീ​ഷ​ൻ ന​ൽ​കി​യ കേ​സ് എ​ലോ​ൺ മ​സ്ക് ഒ​ത്തു​തീ​ർ​പ്പാ​ക്കി.

മ​സ്കി​ന്‍റെ പേ​രി​ലു​ള്ള ഒ​രു ട്ര​സ്റ്റ് 15 ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 12.5 കോ​ടി രൂ​പ) പി​ഴ​യാ​യി ന​ൽ​കു​മെ​ന്ന് കോ​ട​തി രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ട്വി​റ്റ​റി​ൽ വ​ൻ​തോ​തി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ​ത് നി​യ​മ​പ​ര​മാ​യ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ വെ​ളി​പ്പെ​ടു​ത്താ​ൻ മ​സ്ക് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് 2025-ലാ​ണ് എ​സ്ഇ​സി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഈ ​കാ​ല​താ​മ​സം വ​ഴി മ​സ്ക് കു​റ​ഞ്ഞ വി​ല​യ്ക്ക് ഓ​ഹ​രി​ക​ൾ വാ​ങ്ങി​യെ​ന്നും അ​തു​വ​ഴി ഏ​ക​ദേ​ശം 15 കോ​ടി ഡോ​ള​ർ ലാ​ഭി​ച്ചു​വെ​ന്നു​മാ​ണ് ക​മ്മീ​ഷ​ൻ ആ​രോ​പി​ച്ചി​രു​ന്ന​ത്. കു​റ്റം സ​മ്മ​തി​ക്കു​ക​യോ നി​ഷേ​ധി​ക്കു​ക​യോ ചെ​യ്യാ​തെ​യാ​ണ് മ​സ്ക് പി​ഴ​യൊ​ടു​ക്കാ​ൻ സ​മ്മ​തി​ച്ച​ത്.

ഇ​തോ​ടെ മ​സ്കി​നെ​തി​രെ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ക്കും. ഇ​തൊ​രു ചെ​റി​യ പി​ഴ മാ​ത്ര​മാ​ണെ​ന്നും മ​സ്കി​നെ​തി​രെ​യു​ള്ള എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും നീ​ങ്ങി​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ അ​റി​യി​ച്ചു.

ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന് കീ​ഴി​ൽ ക​മ്മീ​ഷ​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ള ഉ​ദാ​ര​മാ​യ നി​ല​പാ​ടു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ഒ​ത്തു​തീ​ർ​പ്പി​നെ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്.

Latest News

Corehub Up